Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kamala Harris

America

ലോ​സ് ആ​ഞ്ച​ല​സ് മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് കാ​ര​ൻ ബാ​സി​നെ പി​ന്തു​ണ​ച്ച് ക​മ​ല ഹാ​രി​സ്

ലോ​സ് ആ​ഞ്ച​ല​സ്: മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന കാ​ര​ൻ ബാ​സി​നെ പി​ന്തു​ണ​ച്ച് അ​മേ​രി​ക്ക​ൻ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സ്. ജൂ​ൺ ര​ണ്ടി​ന് ന​ട​ക്കു​ന്ന പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യാ​ണ് ഔ​ദ്യോ​ഗി​ക പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്.

കാ​ര​ൻ ബാ​സി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് ന​ഗ​ര​ത്തി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ നി​ര​ക്ക് 1960ക​ൾ​ക്ക് ശേ​ഷ​മു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ നി​ല​യി​ലെ​ത്തി​യെ​ന്നും ഭ​വ​ന​ര​ഹി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യെ​ന്നും ക​മ​ല ഹാ​രി​സ് പ്ര​ശം​സി​ച്ചു.

സു​ര​ക്ഷി​ത​മാ​യ ലോ​സ് ആ​ഞ്ച​ല​സ് കെ​ട്ടി​പ്പ​ടു​ക്കാ​ൻ ബാ​സി​ന്‍റെ നേ​തൃ​ത്വം അ​നി​വാ​ര്യ​മാ​ണെ​ന്ന് ക​മ​ല ഹാ​രി​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

അതേസമയം, ജീ​വി​ത​ച്ചെ​ല​വ് കു​റ​യ്ക്കു​ക, ന​ഗ​ര​ത്തി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക, പൊ​തു​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യി​ലാ​ണ് ത​ന്‍റെ ര​ണ്ടാം ഊ​ഴ​ത്തി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തെ​ന്ന് ബാ​സ് വ്യ​ക്ത​മാ​ക്കി.

ക​മ​ല ഹാ​രി​സി​ന് പു​റ​മെ മു​ൻ ഹൗ​സ് സ്പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി, സെ​ന​റ്റ​ർ ആ​ദം ഷി​ഫ് എ​ന്നി​വ​രും ബാ​സി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

പ്ര​മു​ഖ​രാ​യ നി​ര​വ​ധി നേ​താ​ക്ക​ളു​ടെ പി​ന്തു​ണ ബാ​സി​നു​ണ്ടെ​ങ്കി​ലും ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ൽ റി​യാ​ലി​റ്റി ഷോ ​താ​രം സ്പെ​ൻ​സ​ർ പ്രാ​റ്റ്, കൗ​ൺ​സി​ൽ വു​മ​ൺ നി​ത്യ രാ​മ​ൻ എ​ന്നി​വ​രാ​ണ് നി​ല​വി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്.

Latest News

Corehub Up